നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു. ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും. നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്. ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്.
വിലാപങ്ങൾ 3 വായിക്കുക
കേൾക്കുക വിലാപങ്ങൾ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: വിലാപങ്ങൾ 3:19-27
5 ദിവസങ്ങളിൽ
ഫിലിപ്പിയർ 4:6-7 നമ്മുടെ അഭ്യർത്ഥനകൾ ദൈവത്തോട് നന്ദിയോടെ അവതരിപ്പിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, "എല്ലാ ധാരണകൾക്കും അതീതമായ ദൈവത്തിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മനസ്സിനെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും" എന്ന് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പ്രാർത്ഥനകൾ രേഖപ്പെടുത്തുകയും നമ്മുടെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഞങ്ങൾ ദൈവവുമായി ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നു, അവൻ്റെ സാന്നിധ്യത്തിൽ സമാധാനവും ഉറപ്പും കണ്ടെത്തുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി എഴുതുന്നതിനുള്ള ലളിതവും എന്നാൽ ആഴത്തിലുള്ളതുമായ പ്രവർത്തനമാണ് ജേർണലിംഗ്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ