വിലാപങ്ങൾ 3:1-21

വിലാപങ്ങൾ 3:1-21 MALOVBSI

ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടംകണ്ട പുരുഷനാകുന്നു. അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്. അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരേ തിരിക്കുന്നു. എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. അവൻ എന്റെ നേരേ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു. ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർഥന തടുത്തുകളയുന്നു. വെട്ടുകല്ലുകൊണ്ട് അവൻ എന്റെ വഴി അടച്ച്, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു. അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. അവൻ എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. അവൻ വില്ലു കുലച്ച് എന്നെ അമ്പിനു ലാക്കാക്കിയിരിക്കുന്നു. അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. ഞാൻ എന്റെ സർവജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നെ കയ്പുകൊണ്ടു നിറച്ചു, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു; അവൻ കല്ലുകൊണ്ട് എന്റെ പല്ലു തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു. നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു. ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.

വിലാപങ്ങൾ 3:1-21 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ജേണലിങ്ങും ആത്മീയ വളർച്ചയും വിലാപങ്ങൾ 3:1-21 സത്യവേദപുസ്തകം OV Bible (BSI)

ജേണലിങ്ങും ആത്മീയ വളർച്ചയും

5 ദിവസങ്ങളിൽ

ഫിലിപ്പിയർ 4:6-7 നമ്മുടെ അഭ്യർത്ഥനകൾ ദൈവത്തോട് നന്ദിയോടെ അവതരിപ്പിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, "എല്ലാ ധാരണകൾക്കും അതീതമായ ദൈവത്തിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മനസ്സിനെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും" എന്ന് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പ്രാർത്ഥനകൾ രേഖപ്പെടുത്തുകയും നമ്മുടെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഞങ്ങൾ ദൈവവുമായി ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നു, അവൻ്റെ സാന്നിധ്യത്തിൽ സമാധാനവും ഉറപ്പും കണ്ടെത്തുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി എഴുതുന്നതിനുള്ള ലളിതവും എന്നാൽ ആഴത്തിലുള്ളതുമായ പ്രവർത്തനമാണ് ജേർണലിംഗ്.