യൂദാ 1:10-13

യൂദാ 1:10-13 MALOVBSI

ഇവരോ തങ്ങൾ അറിയാത്തത് എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാലൊക്കെയും തങ്ങളെത്തന്നെ വഷളാക്കുന്നു. അവർക്ക് അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നെ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു. ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നു കഴിഞ്ഞു ഭയം കൂടാതെ നിങ്ങളെത്തന്നെ തീറ്റുന്നവർ; കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇല കൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ; തങ്ങളുടെ നാണക്കേടു നുരച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നെ.