ബെന്യാമീൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ യെഹൂദായുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മധ്യേ കിടക്കുന്നു. വടക്കുഭാഗത്ത് അവരുടെ വടക്കേ അതിർ യോർദ്ദാങ്കൽ തുടങ്ങി വടക്ക് യെരീഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽക്കൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു. അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതാരോത്ത്-അദ്ദാരിലേക്ക് ഇറങ്ങുന്നു. പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറേ വശത്ത് ബേത്ത്-ഹോരോന് എതിരേയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലായിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറേഭാഗം. തെക്കേഭാഗം കിര്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു. പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരയ്ക്കെതിരേയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോംതാഴ്‌വരയിൽക്കൂടി തെക്കോട്ടു യെബൂസ്യപർവതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി വടക്കോട്ടു തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി അരാബായ്ക്കെതിരേയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബായിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ അഴിമുഖത്ത് ഉപ്പുകടലിന്റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കേ അതിർ. അതിന്റെ കിഴക്കേ അതിർ യോർദ്ദാൻ ആകുന്നു; ഇത് ബെന്യാമീൻമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ. എന്നാൽ ബെന്യാമീൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ലാ, ഏമെക്-കെസീസ്, ബേത്ത്-അരാബാ, സെമാറയീം, ബേഥേൽ, അവ്വീം, പാരാ, ഒഫ്രാ, കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഗിബെയോൻ, രാമാ, ബേരോത്ത്, മിസ്പെ, കെഫീരാ, മോസാ, രേക്കെം, യിർപ്പേൽ, തരലാ, സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും. ഇത് ബെന്യാമീൻമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
യോശുവ 18 വായിക്കുക
കേൾക്കുക യോശുവ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 18:11-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ