യോവേൽ 2:28-32

യോവേൽ 2:28-32 MALOVBSI

അതിന്റെ ശേഷമോ, ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശത്തിലും ഭൂമിയിലും അദ്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നെ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻ പർവതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

യോവേൽ 2:28-32 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം യോവേൽ 2:28-32 സത്യവേദപുസ്തകം OV Bible (BSI)

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

3 ദിവസങ്ങളിൽ

പരിശുദ്ധാത്മാവിലൂടെയുള്ള ആത്മീയ അവബോധം അഗാധമായ സത്യങ്ങളെ നമുക്ക് ഉണർത്തുന്നു, നമ്മുടെ ചിന്തകളെ പുനർനിർമ്മിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുന്നു, സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും ദൈവിക മാർഗനിർദേശം നമുക്ക് അനാവരണം ചെയ്യുന്നു. ആത്മാവുമായി ഒത്തുചേരുന്നതിലൂടെ, നമുക്ക് അബോധമനസ്സിൻ്റെ ശക്തി പ്രയോജനപ്പെടുത്താനും വളർച്ചയുടെ തടസ്സങ്ങളെ മറികടക്കാനും നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ പരിവർത്തനാത്മക പ്രവൃത്തിയെ സ്വീകരിക്കാനും കഴിയും. ഈ യാത്ര ദൈവഹിതം ആഴത്തിൽ നമുക്ക് വെളിപ്പെടുത്തി വിശ്വാസത്തോടും വ്യക്തതയോടും ആത്മീയ വിജയത്തോടും കൂടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു..