ഇയ്യോബ് 9:25-33

ഇയ്യോബ് 9:25-33 MALOVBSI

എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു. അത് ഓടകൊണ്ടുള്ള വള്ളം പോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു. ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, ഞാൻ എന്റെ വ്യസനമൊക്കെയും ഓർത്തു ഭയപ്പെടുന്നു നീ എന്നെ നിർദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു. എന്നെ കുറ്റം വിധിക്കുകയേയുള്ളൂ; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്? ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും. ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിനു ചെല്ലേണ്ടതിനും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ. ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മധ്യസ്ഥനുമില്ല.