ഇയ്യോബ് 36:26-33

ഇയ്യോബ് 36:26-33 MALOVBSI

നമുക്ക് അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തത്. അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു. മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ? അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു. ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു. അവൻ മിന്നൽകൊണ്ടു തൃക്കൈ നിറയ്ക്കുന്നു; പ്രതിയോഗിയുടെ നേരേ അതിനെ നിയോഗിക്കുന്നു. അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നള്ളുന്നവനെയുംകുറിച്ച് അറിവു തരുന്നു.