യോഹന്നാൻ 21:18-22

യോഹന്നാൻ 21:18-22 MALOVBSI

ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീതന്നെ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായ ശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. അതിനാൽ അവൻ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തും എന്ന് അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ട്: എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു. പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻതന്നെ. അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഇവന് എന്തു ഭവിക്കും എന്നു യേശുവിനോട് ചോദിച്ചു. യേശു അവനോട്: ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്ക് എന്ത്? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

യോഹന്നാൻ 21:18-22 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക യോഹന്നാൻ 21:18-22 സത്യവേദപുസ്തകം OV Bible (BSI)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

4 ദിവസങ്ങളിൽ

ജീവിതം പലപ്പോഴും നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികൾ കൊണ്ടുവരുന്നു, ഭയം ഉളവാക്കുന്നു, കുറ്റബോധവും പശ്ചാത്താപവും നമ്മെ ഭാരപ്പെടുത്തുന്നു. എന്നിരുന്നാലും, ദൈവത്തിൻ്റെ ഉദ്ദേശ്യവും കൃപയും അചഞ്ചലമായി നിലകൊള്ളുന്നു, അത് മറികടക്കാനുള്ള ശക്തി നമുക്ക് പ്രദാനം ചെയ്യുന്നു. സംശയങ്ങളെ അഭിമുഖീകരിക്കാനും ഭയങ്ങളെ കീഴടക്കാനും ക്ഷമ കൈക്കൊള്ളാനും പശ്ചാത്താപം ഒഴിവാക്കാനുമുള്ള ബൈബിൾ പാഠങ്ങളും പ്രായോഗിക നടപടികളും പര്യവേക്ഷണം ചെയ്യാൻ ഈ ബൈബിൾ പ്ലാൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവൻ്റെ കൃപയിൽ ആത്മവിശ്വാസത്തോടെ നടക്കാൻ ധൈര്യത്തോടെ ജീവിക്കാൻ ഈ പ്രതിഫലനങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.