ഉൽപത്തി 46:26-30

ഉൽപത്തി 46:26-30 MALOVBSI

യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടു പേർ; മിസ്രയീമിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ. എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന് അവൻ യെഹൂദായെ അവന്റെ അടുക്കൽ മുമ്പിട്ട് അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്ത് എത്തി. യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കുപോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു. യിസ്രായേൽ യോസേഫിനോട്: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.

ഉൽപത്തി 46:26-30 - നുള്ള വീഡിയോ