ഉൽപത്തി 41:53-57

ഉൽപത്തി 41:53-57 MALOVBSI

മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകല ദേശങ്ങളിലും ക്ഷാമം ഉണ്ടായി; എന്നാൽ മിസ്രയീംദേശത്ത് എല്ലായിടവും ആഹാരം ഉണ്ടായിരുന്നു. പിന്നെ മിസ്രയീംദേശത്ത് എല്ലായിടവും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോൻ മിസ്രയീമ്യരോടൊക്കെയും: നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുംപോലെ ചെയ്‍വിൻ എന്നു പറഞ്ഞു. ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകളൊക്കെയും തുറന്നു, മിസ്രയീമ്യർക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായിത്തീർന്നു. ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായിത്തീർന്നതുകൊണ്ട് സകല ദേശക്കാരും ധാന്യംകൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.

ഉൽപത്തി 41:53-57 - നുള്ള വീഡിയോ