ഉൽപത്തി 24:61-67
ഉൽപത്തി 24:61-67 MALOVBSI
പിന്നെ റിബെക്കായും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കായെ കൂട്ടിക്കൊണ്ടു പോയി. എന്നാൽ യിസ്ഹാക് ബേർ-ലഹയീ-രോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു. വൈകുന്നേരത്തു യിസ്ഹാക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തല പൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബെക്കായും തല പൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി. അവൾ ദാസനോട്: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന് എന്റെ യജമാനൻതന്നെ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. താൻ ചെയ്ത കാര്യമൊക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചുപറഞ്ഞു. യിസ്ഹാക് അവളെ തന്റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കായെ പരിഗ്രഹിച്ചു; അവൾ അവനു ഭാര്യയായിത്തീർന്നു; അവന് അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.

