യെഹെസ്കേൽ 42:15-20

യെഹെസ്കേൽ 42:15-20 MALOVBSI

അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതിൽക്കൽക്കൂടി എന്നെ കൊണ്ടുചെന്ന് അവിടം ചുറ്റും അളന്നു. അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം. അവൻ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം. അവൻ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം. അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറു മുഴം. ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിപ്പാൻ തക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറു മുഴം വീതിയിലും ഒരു മതിൽ അതിനു ചുറ്റും ഉണ്ടായിരുന്നു.