പുറപ്പാട് 40:34-38

പുറപ്പാട് 40:34-38 MALOVBSI

അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കയും ചെയ്തതുകൊണ്ടു മോശെക്ക് അകത്തു കടപ്പാൻ കഴിഞ്ഞില്ല. യിസ്രായേൽമക്കൾ തങ്ങളുടെ സകല പ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യാത്ര പുറപ്പെടും. മേഘം ഉയരാതിരുന്നാൽ അത് ഉയരുംനാൾവരെ അവർ യാത്ര പുറപ്പെടാതിരിക്കും. യിസ്രായേല്യരുടെ സകല പ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽസമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.

പുറപ്പാട് 40:34-38 - നുള്ള വീഡിയോ