പുറപ്പാട് 31:12-18

പുറപ്പാട് 31:12-18 MALOVBSI

യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്ന് അറിയേണ്ടതിന് അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മധ്യേ ഒരു അടയാളം ആകുന്നു. അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു. അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം. ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്തുനാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം. ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായിട്ട് ആചരിക്കേണ്ടതിനു ശബ്ബത്തിനെ പ്രമാണിക്കേണം. അത് എനിക്കും യിസ്രായേൽമക്കൾക്കും മധ്യേ എന്നേക്കും ഒരു അടയാളമാകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു. അവൻ സീനായിപർവതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

പുറപ്പാട് 31:12-18 - നുള്ള വീഡിയോ