പുറപ്പാട് 21:12-16

പുറപ്പാട് 21:12-16 MALOVBSI

ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കൈയാൽ സംഭവിപ്പാൻ ദൈവം സംഗതി വരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും. എന്നാൽ ഒരുത്തൻ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിനു നീ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്നും പിടിച്ചുകൊണ്ടുപോകേണം. തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ഒരുത്തൻ ഒരാളെ മോഷ്‍ടിച്ചിട്ട് അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 21:12-16 - നുള്ള വീഡിയോ