പുറപ്പാട് 15:1-4

പുറപ്പാട് 15:1-4 MALOVBSI

മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീർത്തനം പാടി ചൊല്ലിയതെന്തെന്നാൽ: ഞാൻ യഹോവയ്ക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും. യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.

പുറപ്പാട് 15:1-4 - നുള്ള വീഡിയോ