എസ്ഥേർ 8:7-10

എസ്ഥേർ 8:7-10 MALOVBSI

അപ്പോൾ അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചത്: ഞാൻ ഹാമാന്റെ വീട് എസ്ഥേറിനു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കൈയേറ്റം ചെയ്‍വാൻ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു. നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ. അങ്ങനെ സീവാൻമാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നെ രാജാവിന്റെ രായസക്കാരെ വിളിച്ചു; മൊർദ്ദെഖായി കല്പിച്ചതുപോലെയൊക്കെയും അവർ യെഹൂദന്മാർക്കും ഹിന്ദുദേശം മുതൽ കൂശ്‍വരെയുള്ള നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാന പ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജാതിക്ക് അതതു ഭാഷയിലും യെഹൂദന്മാർക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി. അവൻ അഹശ്വേരോശ്‍രാജാവിന്റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന് ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തുകയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.