എസ്ഥേർ 2:15-17

എസ്ഥേർ 2:15-17 MALOVBSI

എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയിലിന്റെ മകളായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും. അങ്ങനെ എസ്ഥേറിനെ അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ട് തേബേത്ത്മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു ചെന്നു. രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.