എസ്ഥേർ 1:19-22

എസ്ഥേർ 1:19-22 MALOVBSI

രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ വരരുത് എന്നു തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അത് മാറ്റിക്കൂടാതവണ്ണം പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം. രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും- അതു മഹാരാജ്യമല്ലോ- പരസ്യമാകുമ്പോൾ സകല ഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും. ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ബോധിച്ചു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു. ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകല സംസ്ഥാനങ്ങളിലേക്കും അതത് സംസ്ഥാനത്തേക്ക് അതതിന്റെ അക്ഷരത്തിലും അതത് ജാതിക്ക് അവരവരുടെ ഭാഷയിലും എഴുത്ത് അയച്ചു.