എഫെസ്യർ 6:10-14

എഫെസ്യർ 6:10-14 MALOVBSI

ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും

എഫെസ്യർ 6:10-14 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിൻ്റെ കവചം എഫെസ്യർ 6:10-14 സത്യവേദപുസ്തകം OV Bible (BSI)

ദൈവത്തിൻ്റെ കവചം

6 ദിവസങ്ങളിൽ

“എഫെസ്യർ 6:10-18-ൽ വിവരിച്ചിരിക്കുന്നതുപോലെ, ദൈവത്തിൻ്റെ കവചം, ആത്മീയ തയ്യാറെടുപ്പിനുള്ള ശക്തമായ രൂപക ചട്ടക്കൂടാണ്. ആത്മീയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വിശ്വാസികൾ ദിവസവും ചെയ്യേണ്ട അവശ്യ ഘടകങ്ങളെ ഇത് പ്രതീകപ്പെടുത്തുന്നു. ഓരോ ഭാഗവും - സത്യത്തിൻ്റെ വലയം, നീതിയുടെ കവചം , സമാധാന സുവിശേഷത്തിൻ്റെ ചെരുപ്പ് , വിശ്വാസം എന്ന പരിച, രക്ഷ എന്ന ശിരസ്ത്രവും ദെവവചനം എന്ന ആത്മാവിൻ്റെ വാൾ - പ്രതിരോധവും ആക്രമണാത്മകവുമായ ആയുധങ്ങളായി വർത്തിക്കുന്നു, സങ്കീർണ്ണമായ ലോകത്തിലെ വിശ്വാസത്തിൻ്റെയും നീതിയുടെയും അദൃശ്യമായ പോരാട്ടങ്ങൾക്ക് വ്യക്തികളെ സജ്ജമാക്കുന്നു.”

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ എഫെസ്യർ 6:10-14 സത്യവേദപുസ്തകം OV Bible (BSI)

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.