കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു. ആകയാൽ നിങ്ങൾ മുമ്പേ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കൈയാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു; അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓർത്തുകൊൾവിൻ. മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്, സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും, ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ.
എഫെസ്യർ 2 വായിക്കുക
കേൾക്കുക എഫെസ്യർ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: എഫെസ്യർ 2:8-16
6 ദിവസം
ജീവിതത്തിലെ മിക്ക തീരുമാനങ്ങളും ഏതെങ്കിലും ഒരു രീതിയിൽ പ്രാധാന്യമർഹിക്കുന്നു. എങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് ഒന്ന് മാത്രമാണ്. ദൈവത്തിന്റെ സൗജന്യ ദാനമായ രക്ഷ എന്ന ഈ അസാധാരണമായ തീരുമാനത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ലളിതമായ ഒരു വഴികാട്ടിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇവിടെ ആരംഭിക്കുക. ഡേവിഡ് ജെ. സ്വാൻഡ് എഴുതിയ “ഈ ലോകത്തിന് പുറത്ത്; വളർച്ചയിലേക്കും ലക്ഷ്യത്തിലേക്കും ക്രിസ്ത്യാനിക്ക് ഒരു വഴികാട്ടി” എന്ന പുസ്തകത്തിൽ നിന്ന് എടുത്തത്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ