അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്, സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും, ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്. ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ. ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
എഫെസ്യർ 2 വായിക്കുക
കേൾക്കുക എഫെസ്യർ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: എഫെസ്യർ 2:14-21
5 ദിവസം
“സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം നല്കുന്നതുപോലെയുള്ള സമാധാനമല്ല ഞാൻ നിങ്ങൾക്കു നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്." - യോഹന്നാൻ 14:27 (MALCL) നമ്മുടെ ധ്യാനങ്ങളിലൂടെ യേശുവിന്റെ സമാധാനമെന്ന സമ്മാനത്തേക്കുറിച്ച് കൂടുതലറിയൂ.
28 ദിവസം
ബൈബിള്‍ പ്രോജെക്റ്റ് ആഗമന ധ്യാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് യേശുവിന്റെ ആഗമനം അഥവാ വരവിനെ ആഘോഷിക്കുന്നതിനായി വ്യക്തികളേയും ചെറിയ സംഘങ്ങളേയും കുടുംബങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. നാല് ആഴ്ചകളുടെ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നവരെ പ്രത്യാശ, സമാധാനം, സന്തോഷം സ്നേഹം എന്നിവയുടെ ബൈബിള്‍ പരമായ അര്‍ത്ഥത്തെ പര്യവേഷണം ചെയ്യുവാന്‍ സഹായിക്കുന്നതിനായി ആനിമേറ്റഡ് വീഡിയോകളും ലഘു സംഗ്രഹങ്ങളും നമ്മെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ