ജ്ഞാനിക്ക് തുല്യനായിട്ട് ആരുള്ളൂ? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു. ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു. നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; അവൻ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. രാജകല്പന ബലമുള്ളത്; നീ എന്തു ചെയ്യുന്നു എന്ന് അവനോട് ആർ ചോദിക്കും? കല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. സകല കാര്യത്തിനും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവനു ഭാരമായിരിക്കുന്നു. സംഭവിപ്പാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആർ അറിയിക്കും? ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല. ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യനു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാൻ ദൃഷ്‍ടിവച്ചു ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു.
സഭാപ്രസംഗി 8 വായിക്കുക
കേൾക്കുക സഭാപ്രസംഗി 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സഭാപ്രസംഗി 8:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ