നിനക്കോ ഇതു കാൺമാൻ സംഗതി വന്നു; യഹോവതന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിനുതന്നെ. അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന് ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു. നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട് അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു. നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്ക് അവകാശമായി തരേണ്ടതിനു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമിൽനിന്നു നിന്നെ പുറപ്പെടുവിച്ചു. ആകയാൽ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്ന് അറിഞ്ഞു മനസ്സിൽ വച്ചുകൊൾക. നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിനും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിനും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.
ആവർത്തനപുസ്തകം 4 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 4:35-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ