ആവർത്തനപുസ്തകം 3:23-27

ആവർത്തനപുസ്തകം 3:23-27 MALOVBSI

അക്കാലത്തു ഞാൻ യഹോവയോട് അപേക്ഷിച്ചു: കർത്താവായ യഹോവേ, നിന്റെ മഹത്ത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളൂ? ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു. എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കരുത്; പിസ്ഗായുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക