ആവർത്തനപുസ്തകം 1:41-46

ആവർത്തനപുസ്തകം 1:41-46 MALOVBSI

അതിനു നിങ്ങൾ എന്നോട്: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പർവതത്തിൽ കയറുവാൻ തുനിഞ്ഞു. എന്നാൽ യഹോവ എന്നോട്: നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്ന് അവരോടു പറക എന്നു കല്പിച്ചു. അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്ത് അഹമ്മതിയോടെ പർവതത്തിൽ കയറി. ആ പർവതത്തിൽ കുടിയിരുന്ന അമോര്യർ നിങ്ങളുടെ നേരേ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടർന്നു സേയീരിൽ ഹോർമ്മാവരെ ചിന്നിച്ചുകളഞ്ഞു. നിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല: നിങ്ങളുടെ അപേക്ഷയ്ക്കു ചെവി തന്നതുമില്ല. അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.