ദാനീയേൽ 3:23-25

ദാനീയേൽ 3:23-25 MALOVBSI

ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർരാജാവ് ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോട്: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടത് എന്നു ചോദിച്ചതിന് അവർ: സത്യം തന്നെ രാജാവേ എന്നു രാജാവിനോട് ഉണർത്തിച്ചു. അതിന് അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്ക് ഒരു കേടും തട്ടിയിട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോട് ഒത്തിരിക്കുന്നു എന്നു കല്പിച്ചു.