അവനിൽ സർവസമ്പൂർണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി. മുമ്പേ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
കൊലൊസ്സ്യർ 1 വായിക്കുക
കേൾക്കുക കൊലൊസ്സ്യർ 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: കൊലൊസ്സ്യർ 1:19-22
7 ദിവസം
ക്രിസ്തുവിനെ നമ്മുടെ രക്ഷയ്ക്കായി അയച്ചതിൽ, ദൈവം നമുക്കായി ചെയ്ത എല്ലാ കാര്യങ്ങളും ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കാനും അവ പ്രതിഫലിപ്പിക്കാനും പറ്റിയ സമയമാണ് ക്രിസ്മസ്. നിങ്ങൾ ഈ സമർപ്പണ ഭാഗം വായിക്കുമ്പോൾ, മുന്നോട്ട് പോകുന്ന വഴിയിലൂടെ സംഭവിയ്ക്കാവുന്ന എല്ലാത്തിൽ നിന്നും അവൻ നിങ്ങളെ വീണ്ടും രക്ഷിക്കും എന്ന ആത്മവിശ്വാസത്തോടെ, നിങ്ങളുടെ സ്വന്തം രക്ഷയെ ഓർത്ത് പുതുവർഷത്തിലേക്ക് കടന്നുപോകാൻ ഞാൻ പ്രാർത്ഥിക്കുന്നു.
12 ദിവസങ്ങളിൽ
എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.
28 ദിവസം
ബൈബിള്‍ പ്രോജെക്റ്റ് ആഗമന ധ്യാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് യേശുവിന്റെ ആഗമനം അഥവാ വരവിനെ ആഘോഷിക്കുന്നതിനായി വ്യക്തികളേയും ചെറിയ സംഘങ്ങളേയും കുടുംബങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. നാല് ആഴ്ചകളുടെ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നവരെ പ്രത്യാശ, സമാധാനം, സന്തോഷം സ്നേഹം എന്നിവയുടെ ബൈബിള്‍ പരമായ അര്‍ത്ഥത്തെ പര്യവേഷണം ചെയ്യുവാന്‍ സഹായിക്കുന്നതിനായി ആനിമേറ്റഡ് വീഡിയോകളും ലഘു സംഗ്രഹങ്ങളും നമ്മെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ