അപ്പൊ. പ്രവൃത്തികൾ 18:24-26

അപ്പൊ. പ്രവൃത്തികൾ 18:24-26 MALOVBSI

അലെക്സന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളൊരു യെഹൂദൻ എഫെസൊസിൽ എത്തി. അവൻ കർത്താവിന്റെ മാർഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. അവൻ പള്ളിയിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്റെ മാർഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു.