അപ്പൊ. പ്രവൃത്തികൾ 10:44-46
അപ്പൊ. പ്രവൃത്തികൾ 10:44-46 MALOVBSI
ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ട് വിസ്മയിച്ചു.

