അപ്പൊ. പ്രവൃത്തികൾ 10:19-23

അപ്പൊ. പ്രവൃത്തികൾ 10:19-23 MALOVBSI

പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അവനോട്: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻതന്നെ; നിങ്ങൾ വന്ന സംഗതി എന്ത് എന്നു ചോദിച്ചു. അതിന് അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.