2 തിമൊഥെയൊസ് 4:10-16

2 തിമൊഥെയൊസ് 4:10-16 MALOVBSI

ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ടു തെസ്സലൊനീക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യക്കും തീത്തൊസ് ദല്മാത്യക്കും പോയി; ലൂക്കൊസ് മാത്രമേ എന്നോടുകൂടെയുള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക. തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്ക് അയച്ചിരിക്കുന്നു. ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക. ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവനു പകരം ചെയ്യും. അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊൾക. എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്കു കണക്കിടാതിരിക്കട്ടെ.