2 രാജാക്കന്മാർ 25:27-30

2 രാജാക്കന്മാർ 25:27-30 MALOVBSI

യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ച് അവനോട് ആദരവായി സംസാരിച്ച് അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായിവച്ചു. അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു. അവന്റെ അഹോവൃത്തിയോ, രാജാവ് അവന് അവന്റെ മരണദിവസം വരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്ക് ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.