2 കൊരിന്ത്യർ 6:14-16

2 കൊരിന്ത്യർ 6:14-16 MALOVBSI

നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്; നീതിക്കും അധർമത്തിനും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന് ഇരുളോട് എന്തോരു കൂട്ടായ്മ? ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? ദൈവാലയത്തിനു വിഗ്രഹങ്ങളോട് എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ട്