2 കൊരിന്ത്യർ 5:17-20

2 കൊരിന്ത്യർ 5:17-20 MALOVBSI

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

2 കൊരിന്ത്യർ 5:17-20 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക 2 കൊരിന്ത്യർ 5:17-20 സത്യവേദപുസ്തകം OV Bible (BSI)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

4 ദിവസങ്ങളിൽ

ജീവിതം പലപ്പോഴും നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികൾ കൊണ്ടുവരുന്നു, ഭയം ഉളവാക്കുന്നു, കുറ്റബോധവും പശ്ചാത്താപവും നമ്മെ ഭാരപ്പെടുത്തുന്നു. എന്നിരുന്നാലും, ദൈവത്തിൻ്റെ ഉദ്ദേശ്യവും കൃപയും അചഞ്ചലമായി നിലകൊള്ളുന്നു, അത് മറികടക്കാനുള്ള ശക്തി നമുക്ക് പ്രദാനം ചെയ്യുന്നു. സംശയങ്ങളെ അഭിമുഖീകരിക്കാനും ഭയങ്ങളെ കീഴടക്കാനും ക്ഷമ കൈക്കൊള്ളാനും പശ്ചാത്താപം ഒഴിവാക്കാനുമുള്ള ബൈബിൾ പാഠങ്ങളും പ്രായോഗിക നടപടികളും പര്യവേക്ഷണം ചെയ്യാൻ ഈ ബൈബിൾ പ്ലാൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവൻ്റെ കൃപയിൽ ആത്മവിശ്വാസത്തോടെ നടക്കാൻ ധൈര്യത്തോടെ ജീവിക്കാൻ ഈ പ്രതിഫലനങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.