2 ദിനവൃത്താന്തം 20:15-17

2 ദിനവൃത്താന്തം 20:15-17 MALOVBSI

അവൻ പറഞ്ഞത് എന്തെന്നാൽ: യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിൻറേതത്രേ. നാളെ അവരുടെ നേരേ ചെല്ലുവിൻ; ഇതാ, അവർ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്റെ അറ്റത്തുവച്ചു കാണും. ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്ക് ആവശ്യം ഇല്ല; യെഹൂദായും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരേ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.