1 തിമൊഥെയൊസ് 5:17-25

1 തിമൊഥെയൊസ് 5:17-25 MALOVBSI

നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെതന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക. മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത് എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരേ അന്യായം എടുക്കരുത്. പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്ക. നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ട് സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു. യാതൊരുത്തന്റെമേലും വേഗത്തിൽ കൈവയ്ക്കരുത്; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക. മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക. ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിനു മുമ്പേതന്നെ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ. സൽപ്രവൃത്തികളും അങ്ങനെതന്നെ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കുകയില്ല.