1 തെസ്സലൊനീക്യർ 1:6-8

1 തെസ്സലൊനീക്യർ 1:6-8 MALOVBSI

ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു. അങ്ങനെ നിങ്ങൾ മക്കെദോന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്ക് എല്ലാവർക്കും മാതൃകയായിത്തീർന്നു. നിങ്ങളുടെ അടുക്കൽനിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നത് മക്കെദോന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല.