1 ശമൂവേൽ 8:19-22

1 ശമൂവേൽ 8:19-22 MALOVBSI

എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിനു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം. മറ്റു സകല ജാതികളെയുംപോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്ന് അവർ പറഞ്ഞു. ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ട് യഹോവയോട് അറിയിച്ചു. യഹോവ ശമൂവേലിനോട്: അവരുടെ വാക്കു കേട്ട് അവർക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.