1 രാജാക്കന്മാർ 8:54-58

1 രാജാക്കന്മാർ 8:54-58 MALOVBSI

ശലോമോൻ യഹോവയോട് ഈ പ്രാർഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ട് എഴുന്നേറ്റു. അവൻ നിന്നുകൊണ്ട് യിസ്രായേൽസഭയെയൊക്കെയും ഉച്ചത്തിൽ ആശീർവദിച്ചു പറഞ്ഞത് എന്തെന്നാൽ: താൻ വാഗ്ദാനം ചെയ്തതുപോലെയൊക്കെയും തന്റെ ജനമായ യിസ്രായേലിനു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വച്ച് ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ. നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ; അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതേ. നാം അവന്റെ എല്ലാ വഴികളിലും നടക്കേണ്ടതിനും അവൻ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിനും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.