1 കൊരിന്ത്യർ 16:1-4

1 കൊരിന്ത്യർ 16:1-4 MALOVBSI

വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധർമശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ. ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന് ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വച്ചുകൊള്ളേണം. ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയയ്ക്കും. ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്ക് എന്നോടു കൂടി പോരാം.