1 ദിനവൃത്താന്തം 2:1-17

1 ദിനവൃത്താന്തം 2:1-17 MALOVBSI

യിസ്രായേലിന്റെ പുത്രന്മാരാവിത്: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ. യെഹൂദായുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്ന് അവനു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് അവൻ അവനെ കൊന്നു. അവന്റെ മരുമകൾ താമാർ അവനു പേരെസിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാർ ആകെ അഞ്ചു പേർ. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചു പേർ. കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നെ. ഏഥാന്റെ പുത്രൻ: അസര്യാവ്. ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്‍മയേൽ, രാം, കെലൂബായി. രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു. നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മബോവസിനെ ജനിപ്പിച്ചു. ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു. യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബീനാദാബിനെയും മൂന്നാമൻ ശിമെയയെയും നാലാമൻ നഥനയേലിനെയും അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു. അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നു പേർ. അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിശ്മായേല്യനായ യേഥെർ ആയിരുന്നു.