സർവേശ്വരൻ സെഖര്യാപ്രവാചകനോട് അരുളിച്ചെയ്തു: “സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: സത്യസന്ധമായി വിധിക്കുക. എല്ലാവരും തങ്ങളുടെ സഹോദരരോടു സ്നേഹവും ദയയും കാട്ടുക. അനാഥനെയും വിധവയെയും ദരിദ്രനെയും പരദേശിയെയും പീഡിപ്പിക്കരുത്. നിങ്ങളിൽ ആരും തന്നെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്.” എന്നാൽ ഇതു ശ്രദ്ധിക്കാൻ അവർ കൂട്ടാക്കിയില്ല; കേൾക്കാതിരിക്കാൻ അവർ ദുശ്ശാഠ്യത്തോടെ ചെവി പൊത്തുകയും ചെയ്തു. ധർമശാസ്ത്രവും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സർവശക്തനായ സർവേശ്വരൻ അവിടുത്തെ ആത്മാവിലൂടെ അരുളിച്ചെയ്ത വചനങ്ങളും അനുസരിക്കാതെ അവർ ഹൃദയം കഠിനമാക്കി. അതുകൊണ്ട് സർവശക്തനായ സർവേശ്വരനിൽനിന്ന് ഉഗ്രരോഷം പുറപ്പെട്ടു. “ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല. അതിനാൽ അവർ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഉത്തരം അരുളിയില്ല” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഞാൻ ഒരു ചുഴലിക്കാറ്റയച്ച് അവരെ അവരറിയാത്ത ജനങ്ങളുടെ ഇടയിൽ ചിതറിച്ചുകളഞ്ഞു. അവരുടെ ദേശം ശൂന്യമായിത്തീർന്നു, ആരും അതിലൂടെ കടന്നുപോയില്ല. അങ്ങനെ മനോഹരമായ ദേശം ശൂന്യമാക്കപ്പെട്ടു.
ZAKARIA 7 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ZAKARIA 7:8-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ