നമ്മുടെ സഹോദരിയും കെംക്രയാ സഭയുടെ സേവികയുമായ ഫേബയ്‍ക്കുവേണ്ടി ഞാൻ നിങ്ങൾക്ക് എഴുതുന്നു. ദൈവത്തിന്റെ വിശുദ്ധജനത്തിന് ഉചിതമായവിധം കർത്താവിന്റെ നാമത്തിൽ അവളെ കൈക്കൊള്ളുകയും അവൾക്കു നിങ്ങളിൽനിന്ന് ആവശ്യമുള്ള സഹായം നല്‌കുകയും ചെയ്യണം; അവൾ അനേകം ആളുകളുടെയും എന്റെയും ഒരു നല്ല സഹായികയാണ്. ക്രിസ്തുയേശുവിന്റെ സേവനത്തിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കില്ലയ്‍ക്കും അക്വിലായ്‍ക്കും എന്റെ അഭിവാദനങ്ങൾ! എനിക്കുവേണ്ടി തങ്ങളുടെ ജീവൻ അപകടത്തിലാക്കിയവരാണവർ. ഞാൻ അവരോടു കൃതജ്ഞനാണ്-ഞാൻ മാത്രമല്ല, എല്ലാ വിജാതീയ സഭകളും. അവരുടെ വീട്ടിൽ ചേർന്നുവരുന്ന സഭയ്‍ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവിൽ വിശ്വസിച്ച ആളും എന്റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം.
ROM 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ROM 16:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ