സർവേശ്വരാ, ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവമേ, പ്രത്യക്ഷനായാലും, ലോകത്തിന്റെ ന്യായാധിപതിയേ, എഴുന്നേല്‌ക്കണമേ. അഹങ്കാരികൾക്ക് അർഹമായ ശിക്ഷ നല്‌കണമേ. സർവേശ്വരാ, ദുഷ്ടന്മാർ എത്രനാൾ തങ്ങളുടെ ദുഷ്ടതയിൽ ആഹ്ലാദിക്കും? അവർ ഗർവോടെ വാക്കുകൾ ചൊരിയുന്നു. ദുഷ്കർമികളായ അവർ വമ്പു പറയുന്നു, സർവേശ്വരാ, അവർ അങ്ങയുടെ ജനത്തെ നശിപ്പിക്കുന്നു. അങ്ങയുടെ അവകാശമായ ജനത്തെ പീഡിപ്പിക്കുന്നു. അവർ വിധവയെയും പരദേശിയെയും വധിക്കുന്നു; അനാഥരെ കൊല്ലുന്നു. സർവേശ്വരൻ കാണുന്നില്ല; യാക്കോബിന്റെ ദൈവം ശ്രദ്ധിക്കുന്നില്ല എന്ന് അവർ പറയുന്നു. മൂഢരേ, അറിഞ്ഞുകൊൾവിൻ; ഭോഷന്മാരേ എപ്പോഴാണ് നിങ്ങൾക്കു വിവേകമുദിക്കുക? ചെവി നല്‌കിയ ദൈവം കേൾക്കുന്നില്ലെന്നോ? കണ്ണു സൃഷ്‍ടിച്ചവൻ കാണുകയില്ലെന്നോ? ജനതകളെ ശിക്ഷിക്കുന്നവൻ നിങ്ങളെ ശിക്ഷിക്കുകയില്ലെന്നോ? മനുഷ്യർക്കു ജ്ഞാനം നല്‌കുന്നവന് അറിവില്ലെന്നോ? മനുഷ്യരുടെ വിചാരങ്ങൾ ശ്വാസംപോലെ മാത്രമെന്നു സർവേശ്വരൻ അറിയുന്നു.
SAM 94 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 94:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ