സർവേശ്വരാ, എങ്കലേക്കു തിരിഞ്ഞ് എനിക്ക് ഉത്തരമരുളണമേ; ഞാൻ ദരിദ്രനും എളിയവനുമാണല്ലോ. എന്റെ പ്രാണനെ കാത്തുകൊള്ളണമേ; ഞാൻ അവിടുത്തെ ഭക്തനല്ലോ. അങ്ങയിൽ ശരണപ്പെടുന്ന ഈ ദാസനെ രക്ഷിക്കണമേ. അങ്ങാണെന്റെ ദൈവം. സർവേശ്വരാ, എന്നോടു കരുണ കാട്ടണമേ; ഞാൻ അങ്ങയെ ഇടവിടാതെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസനെ സന്തോഷിപ്പിക്കണമേ. സർവേശ്വരാ, ഞാൻ അങ്ങയോടാണല്ലോ പ്രാർഥിക്കുന്നത്. നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു. സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ യാചനയ്‍ക്കു ചെവി തരണമേ.
SAM 86 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 86:1-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ