SAM 70:1-5

SAM 70:1-5 MALCLBSI

ദൈവമേ, എന്നെ രക്ഷിക്കണമേ, സർവേശ്വരാ, എന്നെ സഹായിക്കാൻ വേഗം വരണമേ. എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആകട്ടെ; എന്റെ അനർഥം കാംക്ഷിക്കുന്നവർ, പിന്തിരിഞ്ഞ് അപമാനിതരായിത്തീരട്ടെ. ‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവർ പരാജയംമൂലം പരിഭ്രാന്തരാകട്ടെ. അങ്ങയെ അന്വേഷിക്കുന്ന ഏവരും അങ്ങയിൽ ആനന്ദിക്കട്ടെ. അവിടുന്നു നല്‌കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവർ, “ദൈവം എത്ര വലിയവൻ” എന്ന് എപ്പോഴും ഘോഷിക്കട്ടെ. ഞാൻ എളിയവനും ദരിദ്രനുമാണ്. ദൈവമേ, എന്റെ അടുക്കലേക്കു വേഗം വരണമേ. അവിടുന്ന് എന്റെ സഹായകനും വിമോചകനുമാണ്. സർവേശ്വരാ, വൈകരുതേ.

SAM 70 വായിക്കുക