എന്റെ ദൈവമായ സർവേശ്വരാ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു. എന്നെ വേട്ടയാടുന്നവരിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കണമേ. അല്ലെങ്കിൽ അവർ സിംഹത്തെപ്പോലെ എന്നെ പിച്ചിച്ചീന്തും. എന്നെ വലിച്ചിഴയ്‍ക്കും; രക്ഷിപ്പാൻ ആരും ഉണ്ടായിരിക്കുകയില്ല. എന്റെ ദൈവമായ സർവേശ്വരാ, എന്റെ കരങ്ങൾ പാപപങ്കിലമാണെങ്കിൽ, ഞാൻ എന്റെ സ്നേഹിതനെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, അകാരണമായി ശത്രുവിനെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ, ശത്രു എന്നെ പിന്തുടർന്ന് പിടിച്ചു കൊള്ളട്ടെ. അവർ എന്നെ അടിച്ചുവീഴ്ത്തട്ടെ. എന്റെ മൃതശരീരം പൂഴിയിൽ ഉപേക്ഷിക്കട്ടെ. സർവേശ്വരാ, ക്രോധത്തോടെ എഴുന്നേല്‌ക്കണമേ, കോപാകുലരായ എന്റെ ശത്രുക്കളെ നേരിടാൻ എഴുന്നേല്‌ക്കണമേ. എന്റെ ദൈവമേ, ഉണരുക. അവിടുന്ന് എല്ലാവർക്കും ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ. ജനതകൾ അവിടുത്തെ ചുറ്റും നിന്നു സേവിക്കട്ടെ സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്ന് എന്നെ ഭരിക്കട്ടെ. സർവമനുഷ്യരെയും വിധിക്കുന്നത് അവിടുന്നല്ലോ. സർവേശ്വരാ, എന്റെ നീതിക്കും നിഷ്കളങ്കതയ്‍ക്കുമൊത്തവിധം എന്നെ വിധിച്ചാലും. നീതിമാനായ ദൈവമേ, ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ, ദുർജനങ്ങളുടെ ദുഷ്ടതയ്‍ക്ക് അറുതിവരുത്തണമേ, നീതിമാന്മാർക്ക് ഐശ്വര്യം നല്‌കണമേ.
SAM 7 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 7:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ