SAM 55:1-7

SAM 55:1-7 MALCLBSI

ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; ഞാൻ അപേക്ഷിക്കുമ്പോൾ മുഖം മറയ്‍ക്കരുതേ. എന്റെ പ്രാർഥന കേട്ട് ഉത്തരമരുളിയാലും, കഷ്ടതകൾ മൂലം ഞാൻ അസ്വസ്ഥനായിരിക്കുന്നു. ശത്രുവിന്റെ അട്ടഹാസവും ദുഷ്ടരുടെ പീഡനവും എന്നെ പരിഭ്രാന്തനാക്കുന്നു. അവർ എന്നെ ദ്രോഹിക്കുന്നു, കോപത്തോടെ എന്നെ ആക്രമിക്കുന്നു. എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു. ഭീതിയും വിറയലും എന്നെ പിടിച്ചിരിക്കുന്നു പരിഭ്രാന്തി എന്നെ മൂടുന്നു. പ്രാവിനെപ്പോലെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ, എന്നു ഞാനാശിച്ചു. എങ്കിൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു. ഞാൻ വിദൂരത്തേക്കു പറന്നുപോയി മരുഭൂമിയിൽ പാർക്കുമായിരുന്നു.

SAM 55 വായിക്കുക