ദൈവമേ, അവിടുത്തെ അചഞ്ചല സ്നേഹത്തിനൊത്തവിധം എന്നോടു കനിവുണ്ടാകണമേ. അവിടുത്തെ മഹാകരുണയ്‍ക്കൊത്തവിധം എന്റെ പാപങ്ങൾ മായിച്ചുകളയണമേ. എന്റെ അകൃത്യങ്ങൾ നിശ്ശേഷം കഴുകിക്കളയണമേ, എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കണമേ. എന്റെ അപരാധങ്ങൾ ഞാനറിയുന്നു, എന്റെ പാപങ്ങളെക്കുറിച്ച് ഞാൻ എപ്പോഴും ബോധവാനാണ്. അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാൻ പാപം ചെയ്തു. അവിടുത്തെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ. ജനിച്ചനാൾ തൊട്ട് ഞാൻ പാപിയാണ്, അമ്മയുടെ ഉദരത്തിൽ ഉളവായപ്പോൾ മുതൽതന്നെ. ഹൃദയപരമാർഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്. എന്റെ അന്തരംഗത്തിൽ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ.
SAM 51 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 51:1-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ